---
title: "പാനൂരിൽ അമ്മ മരിച്ച് മൂന്നാം നാൾ മകനും മരിച്ചു "
english_title: "Son also died on the third day after mother's death in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160539/Son also died on the third day after mother's death in Panur"
published_at: "2023-11-08T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b484d7884c_IMG-20231108-WA0048.jpg"
keywords: []
---

# പാനൂരിൽ അമ്മ മരിച്ച് മൂന്നാം നാൾ മകനും മരിച്ചു 

> **Lead Summary:** പാനൂരിൽ അമ്മ മരിച്ച് മൂന്നാം നാൾ മകനും മരിച്ചു

## Article Content

പാനൂരിൽ അമ്മ മരിച്ച് മൂന്നാം നാൾ മകനും മരിച്ചു

പാനൂരിനടുത്ത് വള്ള്യായിയിൽ അമ്മയുടെ വിയോഗത്തിന് പിന്നാലെ മകനും മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് വള്ള്യായിലെ അങ്കക്കളരിയിൽ വീട്ടിൽ ടി.കെ.ദേവി മരിച്ചത്. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരി ക്കെയാണ് ദേവി കഴിഞ്ഞ ഞായറാഴ്ച മരിച്ചത്.

മകൻ ദിലീപൻ (46) ഇന്നലെ വൈകിട്ട് മരിച്ചു. ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ പിറ്റേന്ന് മകൻ ദിലീപിനെയും അസുഖത്തെ തുടർന്ന് ഇതേ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അച്ഛൻ : കെ.കു ഞ്ഞികണ്ണൻ. സഹോദരങ്ങൾ: റീന, പ്രദീപൻ, പരേതനായ സജീവൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160539/Son also died on the third day after mother's death in Panur)